ബാലവേദി കുവൈറ്റ്- ഇന്ത്യൻ ഡെന്റൽ അലയൻസ് ഇൻ കുവൈറ്റും സംയുക്തമായി സെമിനാറും, സൗജന്യ ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കുട്ടികളുടെ കൂട്ടായ്മയായ ബാലവേദി കുവൈറ്റും, ഇന്ത്യൻ ഡെന്റൽ അലയൻസ് ഇൻ കുവൈറ്റും (IDAK)  സംയുക്തമായി മെഡിക്കൽ സെമിനാറും, കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്തു.  പരിപാടി ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ്.എം.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് അംഗം പൃഥിരാജ് സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കൺവീനർ രഹീൽ കെ.മോഹൻദാസ് ആമുഖ സംഭാഷണം നടത്തി. തുടർന്ന് “കുട്ടികളും, ദന്ത സംരക്ഷണവും” എന്ന വിഷയത്തിൽ സെമിനാർ നടന്നു. IDAK കമ്മ്യൂണിറ്റി വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ: പ്രതാപ് ഉണ്ണിത്താൻ സെമിനാറിന് നേതൃത്വം നൽകി.

തുടർന്ന് കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധന നടന്നു. ഡോ: ഷിറാസ് ഉസ്മാൻ, ഡോ: നിനോ ജോൺ, ഡോ: സിമി ഭാർഗ്ഗവി, ഡോ: രാഹുൽ പുത്തലത്ത്, ഡോ: സുബു തോമസ്, ഡോ: കൃഷ്ണ റാവു, ഡോ: കൃഷ്‌ണ മൂർത്തി ഗൗഡ എന്നിവർ ദന്ത പരിശോധന ക്യാംപിനു നേതൃത്വം നൽകി. രെജിസ്റ്റർ ചെയ്ത 100 കുട്ടികൾക്ക് ദന്ത പരിശോധനയ്ക്ക് അവസരം ലഭിച്ചു.

കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ്.എം.ജോർജ്ജ്, കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കൺവീനർ രഹീൽ കെ.മോഹൻദാസ്, കേന്ദ്ര രക്ഷാധികാര സമിതി അംഗങ്ങളായ ജോസഫ് പണിക്കർ,  പി.ആർ.ബാബു, ഷെറിൻ ഷാജു, രാജീവ് അമ്പാട്ട് എന്നിവർ ഡോക്ടർമാർക്ക് ഉപഹാരം സമർപ്പിച്ചു.

സനൽ, രജീഷ്, ജയകുമാർ, കുഞ്ചറിയ, രഘു, ഗോപീദാസ്, സുകുമാരൻ, തോമസ്, സുധാകരൻ, നോബി ആന്റണി, രവീന്ദ്രൻ പിള്ള, അനൂപ്, ജിജോ, പ്രസീത് കരുണാകരൻ, ശുഭ ഷൈൻ, ദേവി സുഭാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook Album

Leave a Reply

Your email address will not be published. Required fields are marked *