കല കുവൈറ്റ്‌ അബുഹലീഫ മേഖല സംഘടനാ ക്ലാസ്സും, പ്രവർത്തക യോഗവും സംഘടിപ്പിച്ചു.

കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബുഹലീഫ മേഖല സംഘടനാ ക്ലാസ്സും, പ്രവർത്തക യോഗവും സംഘടിപ്പിച്ചു. മംഗഫ്‌ കല സെന്ററിൽ ജ്യോതിഷ് ചെറിയാൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലയുടെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും, ഭരണഘടനയെപ്പറ്റിയും  ‌കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി ക്ലാസ്സെടുത്തു. മേഖലയിലെ കഴിഞ്ഞ കാല പ്രവർത്തനങ്ങളും,  ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ‌ മേഖലാ സെക്രട്ടറി എം.പി.മുസ്ഫർ വിശദീകരിച്ചു.  75 ഓളം പ്രവർത്തകർ പങ്കെടുത്ത യോഗം‌ വരും കാല പ്രവർത്തനങ്ങൾക്ക്‌ ആവേശം പകരുന്നതായി. യോഗത്തിൽ ഉയർന്ന് വന്ന ചർച്ചകൾക്കും, സംശയങ്ങൾക്കും  ജനറൽ സെക്രട്ടറി ജെ.സജി, പ്രസിഡന്റ്‌ സുഗതകുമാർ എന്നിവർ  മറുപടി നൽകി. യോഗത്തിൽ ജോ: സെക്രട്ടറി പ്രസീത്‌ കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നാസർ കടലുണ്ടി, ജിതിൻ പ്രകാശ്, ഫഹാഹീൽ മേഖലാ സെക്രട്ടറി ജിജോ ഡൊമിനിക് എന്നിവർ പങ്കെടുത്തു. മേഖലാ കമ്മിറ്റിയംഗം വിനോദ് പ്രകാശ് സ്വാഗതം പറഞ്ഞ യോഗത്തിനു മേഖലാ എക്സിക്യൂട്ടീവ് അംഗം അമ്പിളി പ്രമോദ് നന്ദി രേഖപ്പെടുത്തി.

Facebook Album

Leave a Reply

Your email address will not be published. Required fields are marked *