കല കുവൈറ്റ് അബുഹലീഫ ‘എ’ യൂണിറ്റിന്റെ നേതൃത്വത്തിൽ “എന്റെ കൃഷി-2017”

എന്റെ കൃഷി – 2017

കല കുവൈറ്റ് അബുഹലീഫ ‘എ’ യൂണിറ്റിന്റെ നേതൃത്വത്തിൽ  നടത്തുന്ന എന്റെ കൃഷി-2017 കലയുടെ അംഗങ്ങളിലും , കുട്ടികളിലും “കൃഷിയോടുള്ള അഭിരുചി ”   ജനിപ്പിക്കുന്നതിനും , നിലനിർത്തുന്നതിനുമുള്ള ഒരു ചുവട് വയ്പ്പാണ്. മാർച്ച് 10 മുതൽ മേയ് 12 വരെയാണ് കാലാവധി. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ മാർച്ച് 10 ന് മുൻപായ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മൽസര വിജയികൾക്ക് ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങൾ യഥാക്രമം കർഷ പ്രതിഭ , കർഷക മിത്ര , കർഷക ബന്ധു പുരസ്കാരങ്ങൾ നൽകുന്നതാണ്. കൂടാതെ വീടുകളിലെ പരിമിത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്ഥിരം ഗാർഡനിംഗ് നടത്തുന്നവർക്കുള്ള പ്രോൽസാഹന സമ്മാനങ്ങളും ഈ മൽസരത്തിന്റെ ഭാഗമായ് ഏർപ്പെടുത്തിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്  6591 8560, 6767 8590 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *