ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, ഇന്ത്യൻ സ്ഥാനപതി ഫർവ്വാനിയ ഗവർണ്ണറെ സന്ദർശിച്ചു

കുവൈറ്റ്‌ സിറ്റി :അബ്ബാസിയയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ കുവൈറ്റ്‌ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയ്ൻ ഫർവ്വാനിയ ഗവർണ്ണറുമായി  കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി അബ്ബാസിയയിലും, പരിസര പ്രദേശങ്ങളിലും ഇന്ത്യൻ വംശജർക്ക്‌ നേരെ ആക്രമണ സംഭവങ്ങളും, കവർച്ചകളും നടന്നിരുന്നു. അറബ്‌ സംഘത്തിന്റെ അക്രമണത്തിൽ പരിക്കേറ്റ്‌ തമിഴ്‌നാട്‌ സ്വദേശി രംഗസ്വാമി ചികിൽസയിൽ കഴിയുകയാണു.

കഴിഞ്ഞ ദിവസം ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജും കല കുവൈറ്റ്‌ നേതാക്കളും കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനെ സന്ദര്‍ശിച്ച് പ്രശ്നത്തിന്‍റെ ഗൌരവം ശ്രദ്ധയില്‍പ്പെടുത്തുകയും ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

ഗവർണ്ണറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തര നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *