കല കുവൈറ്റ്‌ അബ്ബാസിയ, സാൽമിയ മേഖലകൾ പ്രവർത്തക യോഗം സംഘടിപ്പിച്ചു

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്‌ അബ്ബാസിയ, സാൽമിയ മേഖലകൾ പ്രവർത്തക യോഗം സംഘടിപ്പിച്ചു. അബ്ബാസ്സിയ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസ്സിയ കല സെന്ററിൽ വെച്ച്‌ നടന്ന പ്രവർത്തക യോഗത്തിൽ മേഖലാ പ്രസിഡണ്ട്‌ കിരൺ കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ സ്വാഗതവും, മേഖലാ എക്സിക്യൂട്ടീവ്‌ അംഗം വിജീഷ്‌ യു. പി.അനുശോചന പ്രമേയവും  അവതരിപ്പിച്ചു.
മേഖലാ സമ്മേളന റിവ്യൂറിപ്പോർട്ടും മേഖലാ എക്സിക്യൂട്ടീവ്‌ അംഗങ്ങളുടെ ചുമതലകളും മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ വിശദീകരിച്ചു . കേന്ദ്ര സമ്മേളന റിവ്യൂ റിപ്പോർട്ട്‌ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ സുഗതകുമാർ അവതരിപ്പിച്ചു. തുടർന്ന് അദ്ദേഹം സംഘടനാപ്രവർത്തനങ്ങളെക്കുറിച്ച്‌ ക്ലാസ്സെടുത്തു.
ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾക്കുള്ള മറുപടിയും സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ചും ജനറൽ സെക്രട്ടറി ജെ. സജി വിശദീകരിച്ചു. വൈസ്‌ പ്രസിഡണ്ട്‌ നിസ്സാർ കെ. വി., ജോയിന്ര് സെക്രട്ടറി പ്രസീത്‌ കരുണാകരൻ എന്നിവർ യോഗത്തിനു അഭിവാദ്യങ്ങൾ അർപ്പിച്ച്‌ സംസാരിച്ചു. സാമൂഹ്യവിഭാഗം സെക്രട്ടറി ജിജി ജോർജ്ജ്‌, സാഹിത്യവിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ്‌, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.കെ. നഷാദ്‌, അജിത്‌ കുമാർ നെടുങ്കണ്ടം, ബിജു ജോസ്‌ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മേഖലാ എക്സിക്യൂട്ടീവ്‌ അംഗം കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു.

സാൽമിയ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സാൽമിയ കല സെന്ററിൽ മേഖലാ പ്രസിഡന്റ്‌ അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ ഉൽഘാടനം ചെയ്തു.മേഖലയിലെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച്‌‌  മേഖലാ സെക്രട്ടറി അരുൺ കുമാർ വിശദീകരിച്ചു. കലയുടെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച്‌ ‌സുഗതകുമാർ,ജെ.സജി എന്നിവർ വിശദീകരിച്ചു . തുടർന്ന് വന്ന ചോദ്യങ്ങൾക്ക്‌ സെക്രട്ടറി ജെ.സജി മറുപടി നൽകി.
മേഖലയിലെ പതിനൊന്ന് യൂണിറ്റുകളിലെ 75 പേർ പങ്കെടുത്ത യോഗത്തിൽ വൈസ്‌ പ്രസിഡന്റ്‌ നിസാർ,അബൂഹലീഫ മേഖല സെക്രട്ടറി മുസ്ഫർ,കലാ വിഭാഗം സെക്രട്ടറി സജിത്ത്‌ കടലുണ്ടി,കേന്ദ്ര കമ്മിറ്റി അംഗംഅനിൽ കുമാർ എന്നിവർ സംസാരിച്ചു.ജോസഫ്‌ നാനി,പ്രജീഷ്‌ തട്ടോളിക്കര,ശരത്‌ ചന്ദ്രൻ,ഫിലിപ്പോസ്‌,പി.ആർ.കിരൺ,വിനോദ്‌ പിള്ള,ഭാഗ്യനാഥൻ എന്നിവർ യോഗത്തിനു നേതൃത്വം നൽകി. യോഗത്തിനു മേഖല സെക്രട്ടറി അരുൺ കുമാർ സ്വാഗതവും വിജയകൃഷ്ണൻ അനുശോചനവും രാജീവ്‌ അമ്പാട്ട് നന്ദിയും പറഞ്ഞു.

Facebook Album Salmiya Meeting

Facebook Album Abbasiya Meeting

Leave a Reply

Your email address will not be published. Required fields are marked *