സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇര; കല കുവൈറ്റ്.

സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇര; കല കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി: അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്.‌ ദളിതര്‍ക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്ന അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയാണ് അറസ്‌റ്റ്‌ ചെയ്തത്‌. ഭരണകൂടത്തിനെതിരായി ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘപരിവാർ ഭീകരതയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട്‌. ജീവിതം മുഴുവൻ മനുഷ്യർക്കായി പോരാടിയ മനുഷ്യൻ കസ്റ്റഡിയിൽ മരിച്ചത് നീതികരിക്കാനാകാത്തതാണ്. പാര്‍ക്കിസന്‍സ് അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച സ്റ്റാൻ സ്വാമിക്ക്‌ യഥാസമയം ചികിൽസ നൽകാൻ പോലും അധികാരികൾ തയ്യാറായില്ല എന്നത്‌ പ്രതിഷേധാർഹമാണ്.

സ്‌റ്റാൻ സ്വാമിയുടെ വിയോഗത്തിൽ ദു:ഖവും, അനുശോചനും രേഖപ്പെടുത്തുന്നതായും, മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും കല കുവൈറ്റ്‌ പ്രസിഡന്റ്‌ ജ്യോതിഷ്‌ ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ.നൗഷാദ്‌ എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *