സി.വി.സിദ്ദിക്കിന് യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ ബി‌ യൂണിറ്റ് ‌ അംഗം സി.വി.സിദ്ദിക്കിന് കല കുവൈത്ത് യാത്രയയപ്പ് നൽകി. അബുഹലീഫ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ അബുഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് കലയുടെ ഉപഹാരം കൈമാറി. ‌, കേന്ദ്ര കമ്മിറ്റി അംഗം രഞ്ജിത്ത്‌, യൂണിറ്റ്‌ ആക്റ്റിംഗ്‌ കൺവീനർ ജോബിൻ ജോൺ, മേഖല എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ പ്രവീഷ്‌, ഷിജിൻ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *