സി.കെ വിജയന് കല കുവൈറ്റിന്റെ ശ്രദ്ധാഞ്ജലി

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ വെച്ച് മരണപ്പെട്ട കല കുവൈറ്റ് നാദി ഫഹാഹീൽ യൂണിറ്റംഗം സി.കെ വിജയൻറെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഫഹാഹീൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കല സെന്ററിൽ വെച്ച് നടന്ന യോഗത്തിൽകേന്ദ്ര കമ്മിറ്റി അംഗം രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മേഖലാ ആക്ടിങ് സെക്രട്ടറി ടി.വി ജയൻ സ്വാഗതം പറഞ്ഞു. നാദി ഫഹാഹീൽ യൂണിറ്റ് കൺവീനർ ബിനോയ് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, മേഖലാ പ്രസിഡന്റ് രഹീൽ കെ.മോഹൻദാസ്, കേന്ദ്ര കമ്മിറ്റിയംഗം ആസഫ് അലി, മേഖലാ കമ്മിറ്റി അംഗങ്ങളായ അനൂപ്, സന്തോഷ്.സി.എച്ച് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply