സഗീര്‍ തൃക്കരിപ്പൂരിന്‌ ആദരാഞ്ജലികള്‍: കല കുവൈറ്റ്

സഗീര് തൃക്കരിപ്പൂരിന്‌ ആദരാഞ്ജലികള്: കല കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവര്ത്തകനും കെകെ‌എം‌എ രക്ഷാധികാരിയുമായിരുന്ന സഗീര് തൃക്കരിപ്പൂരിന്റെ നിര്യാണത്തില് കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കാസര്ഗോഡ് ജില്ലയിലെ പടന്ന സ്വദേശിയാണ്‌. കോവിഡ് ബാധിതയായതിനെ തുടര്ന്ന് അദ്ദേഹത്തിന്റെ ഭാര്യ സൗദ കഴിഞ്ഞ ദിവസം നിര്യാതയായിരുന്നു. പ്രളയകാലത്തും കോവിഡ് ലോക്ക്ഡൗണ് സമയത്തും നോര്ക്ക ഹെല്പ് ഡെസ്കുമായി സഹകരിച്ച് വലിയ സംഭാവനകള് നല്‌കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം കുവൈറ്റ് പൊതു സമൂഹത്തിന്‌ നികത്താവാനാവാത്ത നഷ്ടമാണെന്നും, നിര്യാണത്തില് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില് പങ്ക് ചേരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, ജനറല് സെക്രട്ടറി സികെ നൗഷാദ് എന്നിവര് അനുശോചനക്കുറിപ്പില് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *