ശ്രീ പ്രജിത്തിന്‌ യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മുൻ അബ്ബാസിയ മേഖല കമ്മിറ്റി അംഗവും ഫർവാനിയ നോർത്ത് യൂണിറ്റ് സജീവ പ്രവർത്തകനുമായ ശ്രീ പ്രജിത്തിന്‌ കല കുവൈറ്റ്‌ യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സി കെ നൗഷാദ് കലയുടെ ഉപഹാരം കൈമാറി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ മാത്യു ജോസഫ്,മനു ഇ തോമസ്, മേഖല ആക്ടിങ് പ്രസിഡന്റ്‌ കിരൺ കാവുങ്ങൽ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്‌ണൻ, സജിൻ,ഫർവാനിയ നോർത്ത് യൂണിറ്റ് കൺവീനർ ദിപി സുനിൽ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *