വനിതാവേദി കുവൈറ്റ്‌

ഭാരവാഹികൾ
 

കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍-കലയുടെ നേതൃത്വത്തില്‍ 2000ല്‍ രൂപംകൊണ്ട വനിതാവേദി, സാമുദായികമോ പ്രാദേശികമോ ആയ പരിഗണനകള്‍ കൂടാതെ മലയാളിവനിതകളെ അണിനിരത്തി മാതൃകാപ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. കുവൈറ്റില്‍ കലാസാംസ്‌കാരികരംഗത്ത് വനിതാവേദി നടത്തിയ സെമിനാര്‍, ചര്‍ച്ചാ സമ്മേളനങ്ങള്‍, കലാ പരിപാടികള്‍ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2001ല്‍ സുഗതകുമാരി, 2003ല്‍ ശ്രീവിദൃ എന്നിവര്‍ വനിതാവേദിയുടെ മുഖൃാതിഥികളായി പങ്കെടുത്ത മെഗാപരിപാടികള്‍ വിജയത്തിന്റെ നാഴികക്കല്ലുകളായി മാറി. പ്രധാനപ്പെട്ട അതിഥികളെ പങ്കെടുപ്പിച്ച്കൊണ്ട്‌ നടത്തുന്ന സാംസ്കാരിക മേളകള്‍ വഴി കണ്ടെത്തുന്ന തുക ഉപയോഗപ്പെടുത്തി കുവൈറ്റിലും നാട്ടിലും വിവിധ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

കേരളത്തില്‍ നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം നല്കുന്ന ഒരു സ്‌കീം നടപ്പാക്കിയതും സുനാമി ദുരിതബാധിത പ്രദേശത്തെ അംഗന്‍വാടികളുടെ അടിസ്ഥാനസൗകരൃം മെച്ചപ്പെടുത്തുന്നതിന് സഹായം നല്കിയതും ഉള്‍പ്പെടെ ഒട്ടേറെ ശ്രദ്ധേയമായ ജീവകാരുണൃ പ്രവര്‍ത്തനങ്ങള്‍ വനിതാവേദി ഇതിനകം നടത്തിക്കഴിഞ്ഞു.

VISIT www.vanithavedi.com

VANITHA VEDI celebrated VASANTHOLSAV-2006 with renowned cine Artist SUKUMARI as chief guest. Hon. Ambassador Mr. M.GANAPATHI inaugurated the event (top). A ‘PONNAADA’ was conferred on SUKUMARI (bottom)