രാജേഷിന്റെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി.

രാജേഷിന്റെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗമായിരിക്കെ നിര്യാതനായ രാജേഷിന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. രാജേഷിന്റെ കുവൈറ്റിലുള്ള താമസസ്ഥലത്തു വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ ജ്യോതിഷ് ചെറിയാൻ രാജേഷിന്റെ ഭാര്യ രമ്യ രാജേഷിന് ക്ഷേമനിധി തുക കൈമാറി. കല കുവൈറ്റ്‌ ട്രഷറർ പിബി സുരേഷ്,ജോയിന്റ് സെക്രട്ടറി ആസഫ് അലി, മേഖലാ സെക്രട്ടറി രജീഷ്, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, ഫഹാഹീൽ മേഖല പ്രസിഡന്റ് ജ്യോതിഷ് പിജി,മേഖല എക്സിക്യൂട്ടീവ് അംഗം പ്രസീത്, യൂണിറ്റ് കൺവീനർ സിറിൽ, കല കുവൈറ്റ് പ്രവർത്തകരായ ജെ.സജി, ജിജോ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *