രാജീവൻ പുതുകുടിക്ക് ആദരാഞ്ജലികൾ.

രാജീവൻ പുതുകുടിക്ക് ആദരാഞ്ജലികൾ.
കു​വൈ​ത്ത് സി​റ്റി: കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സജീവ പ്രവർത്തകനും ഫർവാനിയ സൗത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ സ.രാജീവൻ പുതുകുടിയുടെ (50 വയസ്സ്) നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കോവിഡ് ബാധയെ തുടർന്ന് മിശ്റിഫ് ഫീൽഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് (14/05/2021) വൈകുന്നേരം 4 മണിക്ക് സുലൈബിക്കാത്ത് പൊതു ശ്മശാനത്തിൽ സംസ്‌കരിക്കും. കണ്ണൂർ തലശ്ശേരി കതിരൂർ അഞ്ചാം മൈൽ സ്വദേശിയാണ്.
ഭാര്യ: നിഷ മക്കൾ: റോഷ്നി, നന്ദ. ഭാര്യാ സഹോദരൻ നിഷാന്ത് (കല കുവൈറ്റ് ഫർവാനിയ സൗത്ത് യൂണിറ്റ് കൺവീനർ) കുവൈറ്റിലുണ്ട്. ബന്ധപ്പെടാനുള്ള നമ്പർ: 9745 7619.

Leave a Reply

Your email address will not be published. Required fields are marked *