യു എ ഇയിൽ കുടുങ്ങിയവർക്ക് അടിയന്തിര സൗകര്യങ്ങൾ ഒരുക്കുക – കല കുവൈറ്റ്.

യു എ ഇയിൽ കുടുങ്ങിയവർക്ക് അടിയന്തിര സൗകര്യങ്ങൾ ഒരുക്കുക – കല കുവൈറ്റ്.

കുവൈറ്റ് സിറ്റി: വിവിധ ജോലി ആവശ്യങ്ങൾക്കായി ദുബായ് വഴി കുവൈറ്റിലേക്ക് വരുവാൻ യാത്ര തിരിയ്ക്കുകയും, കോവിഡിന്റെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ദുബായിൽ കുടുങ്ങിപ്പോകുകയും ചെയ്ത മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യാക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ശ്രീ എൻ. അജിത് കുമാർ കത്തുകൾ അയച്ചു. കുവൈറ്റ്‌ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഫെബ്രുവരി 7 മുതൽ രണ്ടാഴ്ചക്കാലം രാജ്യത്തേക്ക് വിദേശ പൗരന്മാരുടെ വരവ് പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. ജോലി നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് നിരവധി ഇന്ത്യാക്കാർ യു എ ഇ യിൽ ക്വാറന്റെനിൽ ഇരുന്നുകൊണ്ട് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി എത്തി ചേർന്നിട്ടുള്ളത്. ഭീമമായ തുക യാത്രയ്ക്കായി നൽകിയാണ് നിരവധി ആളുകൾ യാത്രതിരിച്ചിട്ടുള്ളത്. ഇങ്ങനെയുള്ളവർക്കാണ് പുതിയ നിയന്ത്രണം തിരിച്ചടിയായത്. ഭൂരിഭാഗം ആളുകൾ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവരും യു എ ഇ യിലെ കുറഞ്ഞ ക്വാറന്റെൻ ദിവസങ്ങൾക്കപ്പുറമുള്ള ചെലവ് താങ്ങാൻ കഴിയാത്തവരുമാണ്.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, പ്രവാസികളായ ഇന്ത്യാക്കാർക്ക് വേണ്ട അടിയന്തിര സഹായങ്ങൾ ഒരുക്കണമെന്നും കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *