യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ കെ യൂണിറ്റ് അംഗം ശ്രീമതി ജെയ്‌സ് ട്രീസ ജോസിന് കല കുവൈത്ത് യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്.കെ കലയുടെ ഉപഹാരം കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം സൈജു ടി. കെ, മേഖല പ്രസിഡണ്ട് പവിത്രൻ കെ, വനിതാവേദി പ്രസിഡണ്ട് രമ അജിത്, മേഖല എക്സിക്യൂട്ടീവ് അംഗം ജയകുമാർ, യൂണിറ്റ് കൺവീനർ കൃഷ്‌ണകുമാർ തുടങ്ങി യൂണിറ്റ് സജീവ പ്രവർത്തകരും ചടങ്ങില് സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *