യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ സെൻട്രൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും മുൻ ഫഹാഹീൽ മേഖല കമ്മിറ്റി അംഗവുമായിരുന്ന റോബർട്ട് സെബാസ്റ്റ്യനും മംഗഫ് ഈസ്റ്റ് യൂണിറ്റ് അംഗങ്ങളായ ഷാഹുൽ ഹമീദിനും ഭാര്യ യാസ്മിൻ ഷാഹുൽ ഹമീദിനും കല കുവൈത്ത് യാത്രയയപ്പ് നൽകി, പ്രസ്തുത ചടങ്ങിൽ കല കുവൈറ്റ് ഫഹഫീൽ മേഖല സെക്രട്ടറി രജീഷ് ഉപഹാരം കൈമാറി. ഫഹാഹീൽ മേഖല പ്രസിഡന്റ് ജ്യോതിഷ് പി ജി എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജോയ്, ജയചന്ദ്രൻ, കല കുവൈറ്റ് പ്രവർത്തകരായ നോബി ആന്റണി, ഷാജു ഹനീഫ്, ജയകുമാർ സഹദേവൻ, ഉണ്ണികൃഷ്ണൻ, സുനിൽ പട്ടയം എന്നിവർ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.