യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന,കേരള ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍,കല കുവൈറ്റ് അബ്ബാസിയ D യൂണിറ്റ് അംഗവും, സജീവ പ്രവർത്തകനുമായ പി. ബി ബോസിന് യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സി. കെ നൗഷാദും, യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് കൺവീനർ സുനിർ അലിയും പി. ബി ബോസിന് കൈമാറി.
അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് കെ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.കെ സൈജു, മനു തോമസ്, ഉണ്ണികൃഷ്ണൻ, മേഖല പ്രസിഡണ്ട് പവിത്രൻ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ സജീവൻ പി പി, ധർമ്മജൻ കെ, തോമസ് വർഗീസ്, കല കുവൈറ്റ്‌ മുൻ ഭാരവാഹി സജി തോമസ് മാത്യു തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *