യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗവും കലയുടെ സജീവ പ്രവർത്തകനുമായ അജയകുമാറിന് കല കുവൈറ്റ് യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് കലയുടെ ഉപഹാരം കൈമാറി. ‌അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് കെ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.കെ ഷൈജു, ആശലത ബാലകൃഷ്‌ണൻ, മേഖല പ്രസിഡണ്ട് പവിത്രൻ, മേഖല എക്സിക്യൂട്ടീവ് അംഗം ബാലകൃഷ്‌ണൻ, യൂണിറ്റ് കൺവീനർ ദിപി തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *