യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹ്ബൂള ഇ‌ യൂണിറ്റ് എക്സിക്യൂട്ടീവ്‌ അംഗം ശരത്തിന് കല കുവൈറ്റ് യാത്രയയപ്പ് നൽകി. അബുഹലീഫ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ ട്രഷറർ‌ പി.ബി.സുരേഷ്‌ കലയുടെ ഉപഹാരം കൈമാറി. അബുഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്‌, മേഖല പ്രസിഡന്റ്‌ മണിക്കുട്ടൻ, യൂണിറ്റ്‌ കൺവീനർ ജോർജ്ജ്‌ മത്തായി, മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് സജീവ പ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *