മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് കല കുവൈറ്റിന്..

മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് കല കുവൈറ്റിന്
കുവൈറ്റ് സിറ്റി: മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്. കോവിഡ് കാലത്ത് നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മുൻനിർത്തിയാണ് അവാർഡ്. കോവിഡ് കാലത്ത് തൊഴിൽ നഷ്ട്ടപ്പെട്ട് വരുമാനം ഇല്ലാതെ കഷ്ട്ടപെടുന്നവർക്ക് ഭക്ഷണ കിറ്റുകൾ, അവശ്യമായ മരുന്നുകൾ എന്നിവ നൽകിയും, മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾ, കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി ഒൻപത് ചാർട്ടർ വിമാനങ്ങളിലായി 3000ത്തിലധികം ആളുകളെ നാട്ടിലെത്തിച്ച പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് മീഡിയ വൺ അവാർഡിന് കല കുവൈറ്റിനെ തെരഞ്ഞെടുത്തത്. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവക്കുന്നതോടൊപ്പം, തുടർന്നും ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താൻ കല കുവൈറ്റ് പ്രതിജ്ഞാബദ്ധരാണെന്നും പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പറഞ്ഞു.