മലയാളം മിഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് ‘കണിക്കൊന്ന’ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

 

കുവൈറ്റ് സിറ്റി:കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണിക്കൊന്ന‘ സർട്ടിഫിക്കറ്റ് കോഴ്സ്പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചുആകെ പരീക്ഷ എഴുതിയ 431 കുട്ടികളിൽ 425 കുട്ടികൾ വിജയിച്ചുഇതിൽ332 കുട്ടികൾ  ഗ്രേഡും, 86 പേർ ബി‘ ഗ്രേഡും, 7 പേർ സി‘ ഗ്രേഡും കരസ്ഥമാക്കിവിജയികളായ് മുഴുവൻകുട്ടികളും ഡിപ്ലോമ കോഴ്സായ സൂര്യകാന്തി‘ ക്ലാസ്സിലേക്ക് അർഹത നേടികേരള ആർട്ട് ലവേഴ്സ്അസോസിയേഷൻ കല കുവൈറ്റ്എസ്എംസിഎഫ്രണ്ട്സ് ഓഫ് കണ്ണൂർ എന്നീ പഠന കേന്ദ്രങ്ങളിലെകുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽവെച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടക്കുംപരീക്ഷ വിജയിച്ച മുഴുവൻകുട്ടികൾക്കും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ചീഫ്കോഡിനേറ്റർ ജെ സജി അറിയിച്ചു.

image1.jpeg

Leave a Reply

Your email address will not be published. Required fields are marked *