മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പഠനോത്സവം – 2021 ഒരുക്കങ്ങൾ പൂർത്തിയായി.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പഠനോത്സവം – 2021 ഒരുക്കങ്ങൾ പൂർത്തിയായി.
കുവൈറ്റ് – മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പഠനോത്സവം – 2021 വെള്ളിയാഴ്ച (20-08-2021) രാവിലെ 8.30 മണി മുതൽ ഓൺലൈനായിട്ടാണ് സംഘടിപ്പിക്കുന്നത്. പഠനോത്സവത്തിൻ്റെ ഭാഗമായി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം ജി. സനൽകുമാറിൻ്റെ നേതൃത്വത്തിൽ രൂപികരിച്ചിട്ടുള്ള ടെക്നിക്കൽ കമ്മറ്റി പഠനോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
മലയാളം മിഷൻ അധ്യാപകൻ ഡോ.എം.ടി ശശിയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി പഠനോത്സവത്തിന് ആവശ്യമായ പരിശീലനം നടത്തി. കല കുവൈറ്റ്, SMCA, ഫോക്ക് കണ്ണൂർ, സാരഥി കുവൈറ്റ് എന്നീ മേഖലയിൽ നിന്നുമുള്ള കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ ഡിപ്ലോമ കോഴ്‌സ്സുകളിലേക്കുള്ള പഠനോത്സവമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനോത്സവത്തിലാകെ 1592 കുട്ടികളാണ്
പങ്കെടുക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന പഠനോത്സവത്തിന് മലയാളം മിഷൻ ഡയറക്ടർ പ്രഫസർ സുജ സൂസൻ ജോർജ്, മലയാളം മിഷൻ അധ്യാപകൻ ഡോ. എം.റ്റി ശശി, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങൾ എന്നിവർ നേതൃത്വം നല്കുമെന്ന് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ. സജി പത്രകുറുപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *