ബിപിൻ റാവത്തിന് വിട.

കുവൈറ്റ് സിറ്റി : തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16നാണ് ബിപിൻ റാവത്ത് ജനിച്ചത്. കരസേനാമേധാവിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ബിപിൻ റാവത്ത്‌ 2020 ജനുവരി ഒന്നിനാണ് ആദ്യ സംയുക്ത സേനാമേധാവി സ്ഥാനമേറ്റെടുത്തത്. പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഉണ്ടാക്കിയ സേനാകാര്യവകുപ്പിന്റെ സെക്രട്ടറിയുമായി ചുമതലകൾ വഹിച്ചിരുന്നു. പരമവിശിഷ്‌ട സേവാ മെഡലും ഉത്തം യുദ്ധ സേവാമെഡലുമുള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയിട്ടുണ്ട്. നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനും, കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്ന് കൃത്യമായ ദിശാബോധമുള്ള മേധാവിയായിരുന്നു ബിപിൻ റാവത്തെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യത്തിൻറെ ദുഖത്തോടൊപ്പം പങ്ക് ചേരുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് എന്നിവര്‍ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *