ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി സംഘടിപ്പിക്കുന്നു. 2022 ജനുവരി 29ന് 3 മണിക്ക് അബ്ബാസിയ, സാൽമിയ, ഫഹഹീൽ, അബു ഹലീഫ എന്നീ മേഖലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ക്കാരിക സമ്മേളനവും കുട്ടികളുടെ വിവിധ കല പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്നും, ഈ പരിപാടിയിലേക്ക് എല്ലാം പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
