ബാലവേദി കുവൈറ്റ് റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിക്കുന്നു

ബാലവേദി കുവൈറ്റ് റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. അബ്ബാസിയ-സാൽമിയ മേഖലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന റിപ്പബ്ളിക് ദിനാഘോഷം ജനുവരി 27നു വെള്ളിയാഴ്ച്ച 2 മണിക്ക് അബ്ബാസിയ കല സെന്ററിൽ വെച്ച് നടക്കും. ആഘോഷത്തിൻറെ ഭാഗമായി ക്വിസ്സ് മത്സരം, ദേശഭക്തി ഗാനങ്ങൾ എന്നീ പരിപാടികളുണ്ടാകും.

ഫഹഹീൽ-അബുഹലീഫ മേഖലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഫെബ്രുവരി 3ന് വെള്ളിയാഴ്ച്ച 2 മണിക്ക് മംഗഫ് കല സെന്ററിൽ വെച്ച് നടക്കും. േദശഭക്തി ഗാന മത്സരം, ക്വിസ്സ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
99456731, 50292779, 67631003 (അബ്ബാസിയ-സാൽമിയ)
99719753, 66628157, 97262978 (ഫഹഹീൽ-അബുഹലീഫ)

Leave a Reply

Your email address will not be published. Required fields are marked *