ഫഹാഹീൽ മേഖലാ ഭാഷാ സമിതി രൂപീകരിച്ചു

കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്ന സൗജന്യ മലയാള ഭാഷാ പഠന പദ്ധതിയുടെ ഫഹാഹീൽ മേഖലയുടെ പ്രവർത്തനങ്ങൾക്കായി മേഖലാ ഭാഷാ സമിതി രൂപീകരിച്ചു.

മംഗഫ് കല സെന്ററിൽ വെച്ചു ഷാജു വി.ഹനീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു കേന്ദ്രകമ്മിറ്റി അംഗം ടി.വി.ജയൻ സ്വാഗതം പറഞ്ഞു. കലയുടെ കഴിഞ്ഞകാല മാതൃഭാഷാ പ്രവർത്തനങളെക്കുറിച്ചും ഈ വർഷം കേരള സർക്കാറിന്റെ മലയാളം മിഷനുമായി സഹകരിച്ചു നടത്തുന്ന പഠന പദ്ധതിയെക്കുറിച്ചും മാതൃഭാഷാസമിതി ജനറൽ കൺവീനർ സജീവ്‌ എം. ജോർജ്ജ്‌ വിശദീകരിച്ചു.

മേഖലാ പ്രസിഡന്റ് രഹീൽ കെ.മോഹൻദാസ് കമ്മറ്റിയുടെ പാനൽ അവതരിപ്പിച്ചു. തോമസ് (മേഖല കൺവീനർ),ഷാജു ചെർപ്പുണത്ത്, ബിനു (ജോ.കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ മേഖല ഭാഷാ സമിതിയെയും യോഗം തെരഞ്ഞെടുത്തു.കല പ്രസിഡന്റ്‌ സുഗതകുമാർ,ട്രഷറർ രമേഷ്‌ കണ്ണപുരം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ആസഫ്, പ്രസീത്, മാതൃഭാഷാ സമിതി കൺവീനർ സജീവ് എം.ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മംഗഫ് നോർത്ത് യൂണിറ്റംഗം വർഗ്ഗീസിന് കലയുടെ ഉപഹാരം പ്രസിഡന്റ് സുഗതകുമാർ പരിപാടിയിൽ വെച്ച് കൈമാറി.

മാതൃഭാഷ സമിതി മേഖല കൺവീനർ തോമസ് യോഗത്തിനു നന്ദി രേഖപ്പെടുത്തി.

Leave a Reply