നീറ്റ് പരീക്ഷ സെന്റർ കുവൈറ്റിൽ അനുവദിച്ചു- കല കുവൈറ്റിന്റെ അഭിനന്ദനങ്ങൾ.

നീറ്റ് പരീക്ഷ സെന്റർ കുവൈറ്റിൽ അനുവദിച്ചു- കല കുവൈറ്റിന്റെ അഭിനന്ദനങ്ങൾ.

കുവൈറ്റ് സിറ്റി: ഈ വർഷത്തെ നീറ്റ് പരീക്ഷ നടത്താൻ കുവൈറ്റിൽ പരീക്ഷകേന്ദ്രത്തിനു കേന്ദ്രാനുമതി ലഭിച്ചു.അതിനു വേണ്ടി പ്രവർത്തിച്ച ഇന്ത്യൻ എംബസിക്കും അംബാസിഡർക്കും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ അഭിനന്ദനങ്ങൾ. ഇന്ത്യക്ക് പുറത്തു കുവൈറ്റിൽ മാത്രമാണ് നീറ്റ് പരീക്ഷക്ക്‌ കേന്ദ്രം അനുവദിക്കപ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പ്രയാസകരമായിരുന്നു, പുതിയ തീരുമാനം വലിയ ആശ്വാസമാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിട്ടുള്ളത്. ഈ വിഷയം ഉന്നയിച്ചു കൊണ്ട് 2020ൽ കല കുവൈറ്റും, പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം എൻ അജിത്കുമാറും സംസ്ഥാന മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാരിനും കത്തയച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ എംബസിക്കും അംബാസിഡർക്കും നന്ദി രേഖപ്പെടുത്തുന്നതായി കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *