നാടിനൊപ്പം കൈകോര്‍ക്കാം: കല കുവൈറ്റ് ആദ്യഘട്ട സഹായം കൈമാറി.

നാടിനൊപ്പം കൈകോര്ക്കാം: കല കുവൈറ്റ് ആദ്യഘട്ട സഹായം കൈമാറി

കുവൈറ്റ് സിറ്റി: മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി നോര്ക്കയുമായി സഹകരിച്ച് മെഡിക്കല് ഉപകരണങ്ങള് നാട്ടിലേക്കയക്കുന്ന പ്രവര്ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട ഉപകരണങ്ങള് കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സംസ്ഥാനത്തിന്‌ കൈമാറി. ആദ്യഘട്ടത്തില് 500 പള്സ് ഓക്സീമീറ്ററുകളാണ്‌ കൈമാറിയത്. കോവിഡ് ചികിത്സക്ക് അടിയന്തിരമായി ആവശ്യമായ മറ്റ് ഉപകരണങ്ങള് കൈമാറുന്നതിനുള്ള പ്രവര്ത്തനങ്ങള് നടന്നു വരികയാണെന്ന് കല കുവൈറ്റ് ഭാരവാഹികള് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *