ധീരജ് രാജേന്ദ്രന്റെ കൊലപാതകം – കല കുവൈറ്റ് പ്രതിഷേധിച്ചു.

ധീരജ് രാജേന്ദ്രന്റെ കൊലപാതകം – കല കുവൈറ്റ് പ്രതിഷേധിച്ചു,

കുവൈറ്റ് സിറ്റി. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ നിഷ്ഠുരമായ കൊലപാതത്തിൽ കേരള ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍, കല കുവൈറ്റ് പ്രതിഷേധിച്ചു. സമാധാനന്തരീക്ഷം നിലനിൽക്കേണ്ട വിദ്യാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കി മാറ്റാനും, കേരള സംസ്ഥാനത്തിന്റെ സമാധാനന്തരീക്ഷം തകർക്കാനുമുള്ള യുഡിഫ് – ബിജെപി നീക്കത്തിന് എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, നിരപരാധികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ , ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *