ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്രം രചിച്ച കായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ – കല കുവൈറ്റ്.

ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്രം രചിച്ച കായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ – കല കുവൈറ്റ്.
കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി ചരിത്രം രചിച്ച കായിക താരങ്ങളെ കല കുവൈറ്റ് അഭിനന്ദിച്ചു. ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര. ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യയുടെ പുരുഷ ടീമിനും, വാശിയേറിയ മത്സരത്തിനൊടുവിൽ നാലാം സ്ഥാനം നേടിയ വനിത ടീമിനെയും, ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദഹിയയെയും, ബാഡ്മിന്റൺ സിംഗ്ൾസിൽ വെങ്കലം നേടിയ പി.വി സിന്ധുവിനേയും ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്ലിന ബോർഗോഹെയ്നെയും കല കുവൈറ്റ് അഭിനന്ദിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് എന്നത് അഭിമാനകരവും ആഹ്ലാദകരവുമാണ്, രാജ്യത്തിന് വേണ്ടി അഭിമാനകരമായ വിജയങ്ങൾ നേടിയ എല്ലാ കായികതാരങ്ങളെയും അഭിന്ദിക്കുന്നു. തുടർന്നും മികച്ച വിജയങ്ങൾ നേടാൻ കായികതാരങ്ങൾക്ക് കഴിയട്ടേയെന്നും കല കുവൈറ്റ് ഭാരവാഹികൾ ആശംസിച്ചു.