കുവൈറ്റ് കല ട്രസ്റ്റ് സാംബശിവൻ അവാർഡ്-2020 പ്രൊഫ. എം.കെ സാനുവിന്.

കുവൈറ്റ് കല ട്രസ്റ്റ് സാംബശിവൻ അവാർഡ്-2020 പ്രൊഫ. എം.കെ സാനുവിന്.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഏർപ്പെടുത്തിയിട്ടുള്ള സാംബശിവൻ മെമ്മോറിയൽ അവാർഡ് -2020 പ്രസിദ്ധ എഴുത്തുകാരനും, നിരൂപകനും, അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ. എം.കെ സാനുവിന്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിവിധ തലങ്ങളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളും, സമൂഹത്തിന് നൽകിയിട്ടുള്ള സമഗ്ര സംഭാവനകളും പരിഗണിച്ചാണ് കല ട്രസ്റ്റ് അവാർഡിനായി പ്രൊഫ. എം.കെ സാനുമാഷിനെ തെരഞ്ഞെടുത്തത്. ജൂലൈ 24 ന് രാവിലെ 9 മണിക്ക് കല ട്രസ്റ്റ് ചെയർമാനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ പ്രൊഫ. എം.കെ സാനുവിൻ്റെ കൊച്ചിയിലുള്ള വസതിയിൽ വെച്ച് അവാർഡ് കൈമാറുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് അറിയിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.