കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ്: അപേക്ഷകൾ ക്ഷണിച്ചു.

കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ്: അപേക്ഷകൾ ക്ഷണിച്ചു.

തിരുവനന്തപുരം: കുവൈറ്റിലെ മലയാളികളുടെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കേരളത്തിൽ രൂപം കൊടുത്ത കുവൈറ്റ് കല ട്രസ്റ്റ് എസ്. എസ്. എൽ. സി പാസായ കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷകൾ ക്ഷണിച്ചു. 2021ലെ എസ്‌എസ്‌എൽ‌സി പരീക്ഷയിൽ കേരളത്തിലെ മലയാളം മീഡിയത്തിൽ പഠിച്ച് ഉയർന്ന മാർക്കു നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളായിരിക്കണം അപേക്ഷകർ. ഒരു ജില്ലയിൽ നിന്നും 2 കുട്ടികൾ എന്ന നിലയിൽ 28 കുട്ടികൾക്ക് 5000 രൂപ വീതമാണ് എൻഡോവ്മെന്റ്.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും (ടെലിഫോൺ നമ്പർ സഹിതം), മാർക്ക് ലിസ്റ്റിന്റെ പകർപ്പും, വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റും, റേഷൻ കാർഡിന്റെ പകർപ്പും ഉൾപ്പെടെ താഴെ പറയുന്ന ഏതെങ്കിലും ഒരു വിലാസത്തിൽ 2021 ആഗസ്റ്റ് 20ന് മുൻപായി ലഭിക്കുന്ന വിധം അയക്കണം.

1) എം. വി. ഗോവിന്ദൻ, ചെയർമാൻ, കുവൈറ്റ് കല ട്രസ്റ്റ്, എ. കെ. ജി. സെൻ്റർ, തിരുവനന്തപുരം.

2) ചന്ദ്രമോഹനൻ പനങ്ങാട്, സെക്രട്ടറി, കുവൈറ്റ് കല ട്രസ്റ്റ്, പുലാ മന്തോൾ (പോസ്റ്റ്), മലപ്പുറം ജില്ല, പിൻ 679323

E-mail: divakaranvarier@gmail.com
kalaonweb@gmail.com

Leave a Reply

Your email address will not be published. Required fields are marked *