കല കുവൈറ്റ് – സാൽമിയ മേഖല സമ്മേളനം ഡിസംബർ 31 -ന്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 43 മത് വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള സാൽമിയ മേഖല സമ്മേളനം ഡിസംബർ 31 -ന് വെള്ളിയാഴ്ച്ച രാവിലെ 09.30ന് പി. ബിജു നഗറിലും (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ – സാൽമിയ ) വെച്ച് നടക്കും. സമ്മേളന നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടന്ന് വരുന്നു. സാൽമിയ മേഖല സമ്മേളന സ്വാഗതസംഘത്തിന്റെ ചെയർമാനായി പ്രൊഫസർ വി അനിൽ കുമാറിനെയും കൺവീനറായി സാൽമിയ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *