കല കുവൈറ്റ് സാൽമിയ മേഖലക്ക് പുതിയ ഭാരവാഹികൾ.

കല കുവൈറ്റ് സാൽമിയ മേഖലക്ക് പുതിയ ഭാരവാഹികൾ.
കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാൽമിയ മേഖല സമ്മേളനം പി. ബിജു നഗറിൽ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ – സാൽമിയ ) കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. കേരളത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പ്രവാസി സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു.കേരള സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രതിപക്ഷ നയം തിരുത്തുക, ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെയും കേരളത്തെയും കലാപഭൂമിയാക്കരുത് എന്നീ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. സാൽമിയ മേഖലയിലെ 12 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 87 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം അബ്ദുൽ സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജെ. സജി, അജിത അനിൽകുമാർ, ഭാഗ്യനാഥൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി അജ്‌നാസ് മുഹമ്മദ് കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. സാൽമിയ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി ജോർജ് തൈമണ്ണിലിനെയും, മേഖല സെക്രട്ടറിയായി റിച്ചി കെ ജോർജിനെയും തിരഞ്ഞെടുത്തു. ജനുവരി 21 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 35 പേരെ സമ്മേളനം തിരഞ്ഞെടുത്തു. ജോർജ് തൈമണ്ണിൽ, ബിജീഷ് മീത്തൽ, അനസ് ബാവ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, അൻസാരി കടക്കൽ, മനീഷ് മോഹൻ എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, അരവിന്ദാക്ഷൻ, രാജൻ കെ പി എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ട്രഷർ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ.രംഗൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ‘പ്രൊഫ: അനിൽ കുമാർ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സാൽമിയ മേഖലയുടെ പുതിയ സെക്രട്ടറി റിച്ചി കെ ജോർജ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *