കല കുവൈറ്റ് സാഹിത്യോത്സവം2021 വിജയികളെ പ്രഖ്യാപിച്ചു…

കല കുവൈറ്റ് സാഹിത്യോത്സവം2021 വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ്പ്രവാസി പൊതുസമൂഹത്തിലെ എഴുത്തുകാർക്കായി ഓൺലൈനായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു. “കോവിഡ്കാലത്തെ ക്ഷേമരാഷ്ട്ര സങ്കല്പം”എന്ന വിഷയത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ജോബി ബേബി ഒന്നാം സ്ഥാനവും, റീന രാജൻ, ദിലീപ് നടേരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കഥാ രചന മത്സരത്തിൽ ജോബി കെ.കെ ഒന്നാം സ്ഥാനവും സോണി തോമസ് രണ്ടാം സ്ഥാനവും രാജേന്ദ്രൻ ജെ. പി മൂന്നാം സ്ഥാനവും നേടി. കവിതാരചന മത്സരത്തിൽ മിഥു ചെറിയാൻ ഒന്നാം സ്ഥാനവും ഗ്രീഷ്മ റെജി, ഹരിരാജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് സമ്മാന അർഹരായവരെ തെരെഞ്ഞെടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *