കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്,മെയ് 28 – 2021ന് മുന്നേ സൃഷ്ടികൾ kalakuwaitsahithyam@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് 6620 2210, അബ്ബാസിയ -9791 0261, സാൽ‌മിയ – 9008 2508, അബു ഹലീഫ- 9768 3397, ഫഹാഹീൽ -9971 9753 എന്നി നമ്പറിൽ ബന്ധപ്പെടുക.
നിബന്ധനകൾ
1 ) കവിത രചന – 24 വരികളിൽ കവിയരുത്
2 ) ലേഖനം – വിഷയം കോവിഡ് കാലത്തെ ക്ഷേമരാഷ്ട്ര സങ്കല്പം – പരമാവധി 5 പുറം കവിയരുത്
3 ) ചെറുകഥ – 3 പുറം കവിയരുത്
4 ) രചനകൾ മൗലികമായിരിക്കണം.
5 ) മുൻപ് പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം
അയക്കണം.
6) രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തതോ മലയാളത്തിൽ ടൈപ്പ് ചെയ്ത് പി.ഡി.
എഫിൽആക്കിയതോ e-mail ലൂടെ അയക്കണം
7) ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്ആകർഷകമായ സമ്മാനം ഉണ്ടായിരിക്കും.
8) വിധികർത്താക്കളുടെ വിധി നിർണ്ണയം അന്തിമമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *