കല കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റും വീൽചെയറും വിതരണം ചെയ്‌തു.

കല കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റും വീൽചെയറും വിതരണം ചെയ്‌തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും കല കുവൈറ്റ് അബ്ബസ്സിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില് അവശതയനുഭവിക്കുന്നവര്ക്ക് നല്കിവരുന്ന വീൽ ചെയറിന്റെയും പാലക്കാട് ജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും വിതരണം സംഘടിപ്പിച്ചു.
പാലക്കാട് ജില്ലയിലെ 11 വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റുകളുടെ വിതരണം സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ സി.പി.ഐ.എം. ജില്ല സെക്രട്ടറി സ: സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിയംഗം മൂസമാസ്റ്റർ വീൽ ചെയറുകളുടെ വിതരണം നിർവ്വഹിച്ചു. കല കുവൈറ്റ് മുൻ ട്രഷറർ എം. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഉമ്മർ ആശംസകളർപ്പിച്ചു. കല കുവൈറ്റ് മുൻ അബ്ബാസിയ മേഖല പ്രസിഡണ്ട് കൃഷ്ണകുമാർ സ്വാഗതവും രാജീവ് നന്ദിയും രേഖപ്പെടുത്തി.
സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന വിദ്യാഭ്യാസ എൻഡോവ്മെന്റുകളുടെ വിതരണവും വീല് ചെയറുകളുടെ വിതരണവും ജില്ലാ സെക്രട്ടറി സ: ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 8 വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണമാണ്‌ ചടങ്ങില് വെച്ച് നടന്നത്. കല ട്രസ്റ്റ്‌ ബോർഡ്‌ അംഗം ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില് മുൻ അബ്ബാസിയ മേഖല പ്രസിഡന്റ്‌ കെ. ശിവൻകുട്ടി സ്വാഗതം ആശംസിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ രഘുനാഥ് ഇടതിട്ട, കലയുടെ മുൻ കേന്ദ്ര കമ്മിറ്റി അംഗം ഗീത ജയകുമാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. മുൻ സാമൂഹ്യ വിഭാഗം സെക്രട്ടറി ജിജി ജോർജ് യോഗത്തിന് നന്ദി രേഖപെടുത്തി. കലയുടെ പ്രവർത്തകരായിരുന്ന സുനിൽ ജോർജ്, ബാബു വർഗീസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും, വീൽചെയർ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ 08.01.2021ന് എം.വി ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് വെച്ച് നിർവഹിച്ചിരുന്നു. ബാക്കിയുള്ള ജില്ലകളിലെ വിതരണം ഏറ്റവും അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് കലയുടെ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *