കല കുവൈറ്റ് – വിദ്യാഭ്യാസ എൻഡോവ്മെന്റും, വീൽചെയറും, മരണാനന്തര ക്ഷേമനിധിയും ഏറണാകുളം ജില്ലയിൽ വിതരണം ചെയ്‌തു.

കല കുവൈറ്റ് – വിദ്യാഭ്യാസ എൻഡോവ്മെന്റും, വീൽചെയറും, മരണാനന്തര ക്ഷേമനിധിയും ഏറണാകുളം ജില്ലയിൽ വിതരണം ചെയ്‌തു.
കുവൈറ്റ് സിറ്റി: കുവൈറ്റ് കല ട്രസ്റ്റ്ന്റെ എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില് അവശതയനുഭവിക്കുന്നവര്ക്ക് നല്കിവരുന്ന വീൽ ചെയറിന്റെയും ഏറണാകുളം ജില്ലയിലെ വിതരണം സിപി ഐ (എം) ഏറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സിപി ഐ (എം) ജില്ലാ സെക്രട്ടറി സ: സി.എൻ മോഹനൻ നിര്വ്വഹിച്ചു. കല കുവൈറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റെജിയുടെയും, ക്ലിറ്റസിന്റെയും കുടുംബത്തിനുള്ള ക്ഷേമനിധി തുകയും കൈമാറി. കല കുവൈറ്റ് അംഗം കെ. സുദർശനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ടി .കെ സൈജു കല കുവൈറ്റ് അംഗങ്ങളായ സലിൽ ഉസ്മാൻ, ടോംജി,വിജീഷ്, മംഗഫ് നോർത്ത് യൂണിറ്റ് കൺവീനർ സജു വടക്കൻ
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,കല കുവൈറ്റ് മുൻ അബ്ബാസിയ മേഖല പ്രസിഡണ്ട് ‌ അനീഷ് കല്ലിങ്ങൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *