കല കുവൈറ്റ് – വിദ്യാഭ്യാസ എൻഡോവ്മെന്റും, വീൽചെയറും, മരണാനന്തര ക്ഷേമനിധിയും വിതരണം ചെയ്‌തു.

കല കുവൈറ്റ് – വിദ്യാഭ്യാസ എൻഡോവ്മെന്റും, വീൽചെയറും, മരണാനന്തര ക്ഷേമനിധിയും വിതരണം ചെയ്‌തു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന വീൽ ചെയറിന്റെയും കണ്ണൂർ ജില്ലയിലെ വിതരണം സിപി ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സിപി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ നിര്‍വ്വഹിച്ചു. ചടങ്ങിൽ അലിയ സൗത്ത് യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ ശരത്തിന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുകയും കൈമാറി. കല കുവൈറ്റ് അംഗം സി.ഏച്ച് സന്തോഷ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഎം കണ്ണൂർ ഏരിയ സെക്രട്ടറി കെ. പി സുധാകരൻ അധ്യക്ഷത വഹിച്ചു.പ്രവാസി സംഘം ഏരിയ പ്രസിഡണ്ട് പി.കെ ജയകൃഷ്ണൻ, സിപി ഐ (എം) ഏരിയ കമ്മിറ്റി അംഗം പി പ്രശാന്ത്, എസ്.എഫ് .ഐ ജില്ലാ കമ്മിറ്റി അംഗം ജിതിൻ, കല ട്രസ്റ്റ്‌ അംഗം നിമിഷരാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കല കുവൈറ്റ്‌ അംഗം പ്രവീൺ അടുത്തില നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *