കല കുവൈറ്റ് – വിദ്യാഭ്യാസ എൻഡോവ്മെന്റും, വീൽചെയറും, മരണാനന്തര ക്ഷേമനിധിയും വിതരണം ചെയ്‌തു.

കല കുവൈറ്റ് – വിദ്യാഭ്യാസ എൻഡോവ്മെന്റും, വീൽചെയറും, മരണാനന്തര ക്ഷേമനിധിയും വിതരണം ചെയ്‌തു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന വീൽ ചെയറിന്റെയും കൊല്ലം ജില്ലയിലെ വിതരണം കൊല്ലം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എക്സ്. ഏണസ്റ്റ് നിര്‍വ്വഹിച്ചു. ചടങ്ങിൽ അബ്ബാസിയ ജെ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ ഡൊമിനിക് ചാക്കോയുടെ കുടുംബത്തിനുള്ള ക്ഷേമനിധി തുകയും കൈമാറി. കല കുവൈറ്റ് അംഗം രവീന്ദ്രൻപിള്ള സ്വാഗതവും കേരള പ്രവാസിസ०ഘ० കൊല്ല० ജില്ലസെക്രട്ടറി നിസ്സാർ അമ്പലംകുന്ന് അദ്ധ്യക്ഷതയും കല കുവൈറ്റ് അംഗം ജോൺസൺ നന്ദിയും പറഞ്ഞു. ഇ.കെ.നയനാർ സാന്ത്വനപരിചരണകേന്ദ്രം സെക്രട്ടറി വിശ്വനാഥൻ ചടങ്ങിൽ സന്നിഹിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *