കല കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റെയും വീൽചെയറിന്റെയും മൂന്ന് ജില്ലകളിലെ വിതരണം നടന്നു.

കല കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റെയും വീൽചെയറിന്റെയും മൂന്ന് ജില്ലകളിലെ വിതരണം നടന്നു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില് അവശതയനുഭവിക്കുന്നവര്ക്ക് നല്കിവരുന്ന വീൽ ചെയറിന്റെയും മലപ്പുറം , കോട്ടയം , ഇടുക്കി ജില്ലാതല വിതരണം നടന്നു .
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ വിതരണം 12/ 02ന് കോട്ടക്കുന്ന് DTPC ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് നിർവഹിച്ചു. മലയാളം മീഡിയം വിദ്യാലയങ്ങളിൽ പഠിച്ച് 2020 ൽ SSLC പാസ്സായ ജില്ലയിലെ 12 വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെന്റ് നൽകിയത്. കുവൈറ്റ് കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാട് സ്വാഗതമാശംസിച്ച ചടങ്ങിൽ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിമാരായ പി. സെയ്താലിക്കുട്ടി, ആർ. ശ്രീകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി ഗഫൂർ. പി. ലില്ലീസ്, സംസ്ഥാന കമ്മറ്റി മെമ്പർമാരായ സി.ടി. റസാക്ക്, ഉസ്മാൻ പൂളക്കോട്ടിൽ, കല കുവൈറ്റ് പ്രവർത്തകരായ ബി.ബാലചന്ദ്രൻ, വാസുദേവൻ മമ്പാട്, ഷംസുദ്ദീൻ തിരൂരങ്ങാടി എന്നിവർ പങ്കെടുത്തു.
കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റുകളുടെയും വീല് ചെയറുകളുടെയും വിതരണം സി.പി.ഐ. (എം). ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് 13 / 02ന് ശനിയാഴ്ച്ച നടന്ന ചടങ്ങിൽ സി.പി.ഐ. (എം). ജില്ല സെക്രട്ടറി സ: വി .എൻ വാസൻ ഉദ്ഘാടനം നിർവ്വഹിച്ചു . കല കുവൈറ്റ് അംഗം ടി .കെ സൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് മുൻ പ്രവർത്തകരായ അനീഷ് കല്ലിങ്ങൽ , ടോംജി എന്നിവർ പങ്കെടുത്തു.
ഇടുക്കി ജില്ലയിലെ വിതരണം സി.പി.ഐ. (എം) തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് 13/02 ശനിയാഴ്ച നടന്ന പരിപാടിയിൽ സി.പി.ഐ. (എം) ജില്ല സെക്രട്ടറി സ: കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു . കല കുവൈറ്റ് അംഗം മനോജ് കദളിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസസൽ സ്വാഗതവും പറഞ്ഞു കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങിന് ഷോളി പട്ടം ചിറയിൽ നന്ദി പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌,കോഴിക്കോട് , വയനാട് ,ആലപ്പുഴ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ ഇതിനോടകം വിതരണം ചെയ്‌തു,ബാക്കിയുള്ള ജില്ലകളിലെ വിതരണം ഏറ്റവും അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് കലയുടെ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *