കല കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റെയും വീൽചെയറിന്റെയും മൂന്ന് ജില്ലകളിലെ വിതരണം നടന്നു .

കല കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റെയും വീൽചെയറിന്റെയും മൂന്ന് ജില്ലകളിലെ വിതരണം നടന്നു .

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും കല കുവൈറ്റ് അബ്ബസ്സിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന വീൽ ചെയറിന്റെ ആലപ്പുഴ, കോഴിക്കോട് , വയനാട് ജില്ലകളിലെ വിതരണം നടന്നു.

ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റുകളുടെയും വീല്‍ ചെയറുകളുടെയും വിതരണം സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് 06 / 02ന് ഞായറാഴ്ച്ച നടന്ന പരിപാടിയിൽ സി.പി.ഐ.എം. ജില്ല സെക്രട്ടറി സ: ആർ. നാസ്സർ ഉദ്ഘാടനം നിർവ്വഹിച്ചു . കല കുവൈറ്റ് അംഗം സുദർശൻ കെ . കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ . ദിപശങ്കർ സ്വാഗതവും പറഞ്ഞു.

സി.പി.ഐ.എം. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് 07 / 02 ന് നടന്ന കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാഭ്യാസ എൻഡോവ്മെന്റുകളുടെയും വീല്‍ ചെയറുകളുടെയും വിതരണ ഉദ്ഘാടനം സി .പി മുസാഫിർ അഹമ്മദ് ഡപ്യൂട്ടി മേയർ കോഴിക്കോട് കോർപ്പറേഷൻ നിർവ്വഹിച്ചു. പി .വി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുൻ കല കുവൈറ്റ് അംഗങ്ങളായ സജിത്ത് കടലുണ്ടി സ്വാഗതാവും വിജീഷ് യൂ .പി യോഗത്തിന് നന്ദിയും രേഖപെടുത്തി.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌
ഉൾപ്പെടെ അഞ്ചു ജില്ലകളിൽ ഇതിനോടകം വിതരണം ചെയ്‌തു,
ബാക്കിയുള്ള ജില്ലകളിലെ വിതരണം ഏറ്റവും അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് കലയുടെ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *