കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവൽ ജനുവരി 20,21തീയ്യതികളിൽ ഓൺലൈൻ ആയി നടക്കും.

കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവൽ ജനുവരി 20,21തീയ്യതികളിൽ ഓൺലൈൻ ആയി നടക്കും.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി ഒരുക്കുന്ന കൊച്ചു സിനിമകളുടെ പ്രദർശനം ജനുവരി 20-21 തീയതികളിൽ ഓൺലൈൻ ആയി നടത്തുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രലയത്തിന്റെ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുൻ നിച്ഛയിച്ച തീയ്യതിൽ മാറ്റം വരുത്തി പ്രദർശനം ഓൺലൈനായി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിൽ ജൂറിയും മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരുപകന്മാരായ വി.കെ ജോസഫും, ജി. പി. രാമചന്ദ്രനും പങ്കെടുക്കും. പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച പ്രവാസികളായ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. കല കുവൈറ്റ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. മേളയിലേക്ക് മുഴുവൻ ചലച്ചിത്ര ആസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6667 5110, 9897 6881 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *