കല കുവൈറ്റ് മെഗാ സാംസ്കാരിക മേള “തരംഗം 2018” നാളെ

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക സദസ്സ്, “തരംഗം2018” നാളെ (മെയ് 11) ഖാല്‍ദിയ കുവൈറ്റ് യൂണിവേഴ്സിറ്റി തീയറ്ററില്‍ വെച്ച് നടക്കും മെഗാ പരിപാടിയിൽ പ്രശസ്ത കവിയും, സാംസ്കാരിക പ്രവർത്തനുമായ പ്രൊഫ:കെ. സച്ചിദാനന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത സിനിമാ നടനും, ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസും അതിഥിയായി പങ്കെടുക്കുന്നുണ്ട്. മെഗാ പരിപാടിയില്‍ പ്രശസ്ത കവിയും, സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രൊഫ:കെ.സച്ചിദാനന്ദന് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത സിനിമാ നടനും, ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഇന്ദ്രന്‍സ് പരിപാടിയില്‍ അതിഥിയായി പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30 മുതല്‍ സാംസ്കാരിക സമ്മേളനത്തോടെയാണ് ‘തരംഗം 2018 ‘ ആരംഭിക്കുന്നത്. ദീര്‍ഘകാലം കല കുവൈറ്റിന്റെ ഭാരവാഹിയായിരുന്ന ആര്.രമേശിന്റെ സ്മരണാര്‍ത്ഥം നല്കുന്ന ആര്.രമേശ് സ്മാരക പ്രവാസി പുരസ്കാരം യു.എ.ഇ യിലെ സാമൂഹികസാംസ്കാരിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിക്ക് സമ്മാനിക്കും. കല കുവൈറ്റ് മെയ് 4 ന് സംഘടിപ്പിച്ച ബാലകലാമേള 2018ലെ കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകളും, ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സ്കൂളിനുള്ള ട്രോഫിയും മുഖ്യാതിഥി സമ്മാനിക്കും. കല കുവൈറ്റിന്റെ നേതൃത്വത്തല്‍ നടത്തിയ എന്റെ കൃഷി കാര്‍ഷിക മത്സര വിജയിക്കുള്ള സമ്മാനദാനവും, സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ വെച്ച് നിര്‍വ്വഹിക്കും.
ഈ വര്‍ഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിത്താര കൃഷ്ണകുമാര്‍, പ്രദീപ് സോമസുന്ദരന്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗായക സംഘവും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. പ്രശസ്ത മിമിക്രി കലാകാരന്മാരായ ബൈജു ജോസ്, പ്രദീപ് മാള എന്നിവര്‍ അവതരിപ്പിക്കുന്ന ഹാസ്യ വിരുന്ന്, രുദ്ര പെര്‍ഫോമിംഗ് ആര്‍ട്സിലെ കലാകാരന്മാരായ സെന്‍ ജാന്സണ്, ദീപ കര്‍ത്ത അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവ മെഗാ പരിപാടിക്ക് മിഴിവേകും. സാംസ്കാരിക സമ്മേളനത്തിലും, തുടര്‍ന്നുള്ള കലാ മേളയിലും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.
കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യങ്ങൾക്കായി അബ്ബാസിയ- 50292779, അബുഹലീഫ- 66736369, ഫഹാഹീൽ- 6502366, അബുഹലീഫ- 51358822 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക