കല കുവൈറ്റ് മാതൃഭാഷ സംഗമം സെപ്റ്റംബർ 10ന്.

കല കുവൈറ്റ് മാതൃഭാഷ സംഗമം സെപ്റ്റംബർ 10ന്.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ മാതൃഭാഷ സംഗമം സെപ്റ്റംബർ 10ന് വെള്ളിയാഴ്ച ഉച്ചക്ക് 03 മണിയ്ക്ക് ഓൺലൈനായി നടത്തുന്നു. പരിപാടിയിൽ മുഖ്യാതിഥിയായി നാടൻപാട്ട് കലാകാരൻ ശ്രീ ജനാർദ്ദനൻ പുതുശ്ശേരി പങ്കെടുക്കും. കുവൈറ്റിൽ കഴിഞ്ഞ 31 വർഷക്കാലമായി കല കുവൈറ്റ് നടത്തിവരുന്ന സൗജന്യ മാതൃഭാഷ ക്ലാസ്സുകൾ, കഴിഞ്ഞ നാല് വർഷമായി കേരള സർക്കാറിന്റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപറ്ററിന്റെ സഹകരണത്തോടു കൂടിയാണ് സംഘടിപ്പിച്ചു വരുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നത്. മാതൃഭാഷ സംഗമത്തിന്റെ ഭാഗമായി മലയാളം ക്ലാസ്സുകളിലെ പഠിതാക്കളായ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ മുഴുവൻ ഭാഷാ സ്നേഹികളേയും ഈ വർഷത്തെ ഒൺലൈൻ മാതൃഭാഷ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി കെ നൗഷാദ്, മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ ജോൺ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *