കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട്‌ കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാറിന്റെ അധ്യക്ഷതയിൽ ‌ നടന്ന കൂട്ടായ്മ പ്രവാസി ക്ഷേമ ബോർഡ്‌ ഡയറക്ടർ എൻ.അജിത്‌കുമാർ ഉദ്ഘാടനം ചെയ്തു. മാട്ടിറച്ചിയുടേയും, ഗോരക്ഷയുടേയും പേരിൽ സംഘപരിവാർ തുടങ്ങി വെച്ച അക്രമങ്ങൾ ഇപ്പോൾ ജനാധിപത്യ പാർട്ടികൾക്ക്‌ നേരെയും ഉയർന്ന് വരികയാണ്. സംഘപരിവാർ ആക്രമണങ്ങൾക്കെതിരെ ജാഗരൂകരകാണമെന്നും, ആക്രമണത്തിനെതിരെ കക്ഷി-രാഷ്ട്രീയ ഭേദമന്യെ പ്രതിഷേധമുയർന്ന് വരണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സാൽമിയ കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കല ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ ചാക്കോ ജോർജ്ജ്‌ കുട്ടി, ജോയ്‌ മുണ്ടക്കാടൻ, ഷെരീഫ്‌ താമരശ്ശേരി, സത്താർ കുന്നിൽ, സജിത സ്കറിയ, സാം പൈനുമൂട്‌, ജെ.ആൽബർട്ട്‌, ഹിക്മത്‌ എന്നിവർ സംസാരിച്ചു. പരിപാടിയ്ക്ക്‌ കല കുവൈറ്റ്‌ കേന്ദ്രക്കമ്മിറ്റി അംഗം അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.

You May Also Like

Leave a Reply