കല കുവൈറ്റ് “എന്റെ കൃഷി 2020 – 21 “ വിജയികളെ പ്രഖ്യാപിച്ചു.

കല കുവൈറ്റ് “എന്റെ കൃഷി 2020 – 21 “ വിജയികളെ പ്രഖ്യാപിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്ഷിക സംസ്കാരം നിലനിര്ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില് നടത്തിയ കുവൈറ്റ്‌ മലയാളികളുടെ ജനകീയ പരിപാടിയായ “എന്റെ കൃഷി 2020 – 21 ” കാര്ഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സാൽമിയ മേഖലയിൽ നിന്നുള്ള ഷൈബു കരുൺ “കർഷകശ്രീ” (ഒന്നാം സ്ഥാനം) പുരസ്‌കാരവും, “കർഷക പ്രതിഭ” (രണ്ടാം സ്ഥാനം) പുരസ്‌കാരം അബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാറും, “കർഷക മിത്ര” (മൂന്നാം സ്ഥാനം) പുരസ്‌കാരം അബുഹലീഫ മേഖലയിൽ നിന്നുള്ള രാജൻ തോട്ടത്തിലും നേടി. കല കുവൈറ്റിന്റെ 4 മേഖലകളിൽ നിന്നായി 21 പേർക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറോളം മൽസരാർഥികളാണു ഒക്ടോബർ മുതൽ മാർച്ച് വരെ 6 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്ഷിക ഇനങ്ങള് ഒരുക്കിയിരിക്കുന്ന രീതി, അനുവര്ത്തിക്കുന്ന കൃഷി രീതികള്, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള് സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഫഹാഹീൽ മേഖലയിൽ നിന്ന് മഹേഷ് പീറ്റർ, അജിത് ചാക്കോ, ലക്ഷ്മി സുരേഷ്, സജി ജോർജ്, ജയൻ വർഗീസ് എന്നിവരും അബുഹലീഫ മേഖലയിൽ നിന്ന് സുരേഷ്, സഫീന ഷജീർ, ശ്രീനി കെ പണിക്കർ, തോമസ് സെബാസ്റ്റ്യൻ, തോമസ് കെ.തോമസ് എന്നിവരും സാൽമിയ മേഖലയിൽ നിന്ന് രേഖ സുധീർ, ഷൈനി, ജോൺസൺ, ബേബി തോമസ്, മാനുവൽ ഷിബു വർഗീസ് എന്നിവരും അബ്ബാസിയ മേഖലയിൽ നിന്ന് ആൻസൻ പത്രോസ്, ജസ്റ്റിൻ ഊക്കൻ, സജിലു തോമസ്, ലത കെ.ജി, സ്റ്റീഫൻ വർഗീസ്, ലിബു ടൈറ്റസ സഖറിയ എന്നിവരും പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. വിജയികൾക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *