കല കുവൈറ്റ് ‘ആരോഗ്യ വെബിനാർ’ സംഘടിപ്പിക്കുന്നു.

കല കുവൈറ്റ് ‘ആരോഗ്യ വെബിനാർ’ സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കോവിഡ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും, പ്രതിരോധവും വിശദീകരിക്കുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ‘ആരോഗ്യ വെബിനാർ’ സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 വൈകുന്നേരം 7.30ന് നടക്കുന്ന പരിപാടിയിൽ സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോക്ടർ മുഹമ്മദ് അഷീൽ, കുവൈറ്റ് ഇന്ത്യൻ ഡോക്ടേർസ് ഫോറം പ്രസിഡന്റ് ഡോ.അമീർ അഹമ്മദ്, അബീർ മെഡിക്കൽ ഫർവാനിയ ഇന്റെർണൽ മെഡിസിൻ സീനിയർ രജിസ്ട്രാർ ഡോ:ജിബിൻ തോമസ് എന്നിവർ പങ്കെടുത്ത് സംസാരിക്കും. പരിപാടി കല കുവൈറ്റ് മീഡിയ വിങ് ഫേസ് ബുക്ക് പേജിലൂടെ തത്സമയം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.