കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം ഡിസംബർ 31 -ന്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 43 മത് വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള അബുഹലീഫ മേഖല സമ്മേളനം ഡിസംബർ 31 -ന് ഉച്ചക്ക് 02.00ന് പി.ബി സന്ദിപ് കുമാർ നഗറിൽ (സെവൻ സ്റ്റാർ ഓഡിറ്റോറിയം -അബുഹലീഫ) വെച്ച് നടക്കും. സമ്മേളന നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു
പ്രവർത്തനങ്ങൾ നടന്ന് വരുന്നു. അബുഹലീഫ മേഖല സ്വാഗതസംഘത്തിന്റെ ചെയർമാനായി നാസർ കടലുണ്ടിയെയും കൺവീനറായി അബുഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *