കല കുവൈറ്റ് അബുഹലീഫ മേഖലക്ക് പുതിയ ഭാരവാഹികൾ.

കല കുവൈറ്റ് അബുഹലീഫ മേഖലക്ക് പുതിയ ഭാരവാഹികൾ.

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബുഹലീഫ മേഖല സമ്മേളനം പി.ബി സന്ദിപ് കുമാർ നഗറിൽ കല കുവൈറ്റ് അംഗം ജെ സജി ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലയിലെ 18 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 113 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം കെ.ജി.സന്തോഷ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണിക്കുട്ടൻ, എം.പി.മുസ്ഫർ, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. അബുഹലീഫ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി വിജുമോനെയും , മേഖല സെക്രട്ടറിയായി ഷൈജു ജോസിനെയും തിരഞ്ഞെടുത്തു. ജനുവരി 21 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 40 പേരെ സമ്മേളനം തിരഞ്ഞെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നിലപാടിൽ നിന്നും കേന്ദ്രം പിൻമാറുക, സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന നയം പിൻവലിക്കുക, കോവിഡ്‌ മരണം സംഭവിച്ച പ്രവാസികൾക്ക്‌ സർക്കാറുകൾ ധന സഹായം നൽകുക തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു. ഷിജിൻ, കിഷോർ, ഗോപീകൃഷ്ണൻ, സതിയമ്മ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ഓമനക്കുട്ടൻ, കെ.എൻ.സുരേഷ്‌, ജോർജ്ജ്‌ മത്തയി എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, വിനോദ്‌ പ്രകാശ്‌, സൂരജ്‌, ഷേർളി ശശിരാജൻ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ട്രഷർ പി.ബി സുരേഷ്, ജോ സെക്രട്ടറി ആസഫ്‌ അലി എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ നാസർ കടലുണ്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലീഫ മേഖലയുടെ പുതിയ പ്രസിഡന്റ്‌ വിജുമോൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *